
റാന്നി : ഇട്ടിയപ്പാറ ബസ് സ്റ്റാൻഡിന് ബസ് ടെർമിനൽ നിർമ്മിക്കുന്നതിന് അഡ്വ.പ്രമോദ് നാരായൺ എം.എൽ.എയുടെ ഫണ്ടിൽ നിന്ന് മൂന്നുകോടി രൂപ അനുവദിച്ചിട്ടും പഴവങ്ങാടി പഞ്ചായത്ത് അധികൃതർ അനങ്ങാപ്പാറ നയം സ്വീകരിക്കുന്നതിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ് നേതൃത്വത്തിൽ പഴവങ്ങാടി പഞ്ചായത്ത് ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി. സി.പി.എം ഏരിയ സെക്രട്ടറി ടി.എൻ.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. എൽഡിഎഫ് കൺവീനർ കെ.കെ.സുരേന്ദ്രൻ അദ്ധ്യക്ഷനായി. ജോജോ കോവൂർ, പ്രസാദ് എൻ ഭാസ്കരൻ, വി കെ സണ്ണി , സുരേഷ് അമ്പാട്ട് , ബോബി കാക്കാനപള്ളി, സണ്ണി പാരുമല , ജോസഫ് കുര്യാക്കോസ് തുടങ്ങിയവർ സംസാരിച്ചു.