 
ചെങ്ങന്നൂർ: പുലിയൂർ ഗ്രാമ പഞ്ചായത്ത് ആയുർവേദ ആശുപത്രിയുടെ നേതൃത്വത്തിൽ ആയുർവേദ വാരാചരണം സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എം.ജി ശ്രീകുമാർ ഉദ്ഘാടനം നിർവഹിച്ചു. ആയുർവേദ ക്വിസ് മത്സര വിജയികൾക്കുള്ള സമ്മാനദാനം നടത്തി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർ പേഴ്‌സൺ സരിത ഗോപൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം ലേഖ അജിത്, ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ.ധന്യ, യോഗ ഇൻസ്‌ടെക്ടർ ഡോ.ദീപു ദിവാകർ, സ്‌കൂൾ ഹെഡ്മിസ്ട്രസ് ബീന പങ്കെടുത്തു .