news
വാർത്ത

റാന്നി : അത്തിക്കയം ടൗണിൽ പഞ്ചായത്ത് കെട്ടിടത്തിന് മുന്നിലെ വളവിൽ യാത്രക്കാർക്ക് ഭീഷണിയായിരുന്ന കുഴി മൂടി. വളവിൽ റോഡിന് മദ്ധ്യത്തിലായിരുന്നു കുഴി. അപകടഭീഷണിയെക്കുറിച്ച്

കഴിഞ്ഞ ദിവസം കേരള കൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. മാസങ്ങളായി അപകടാവസ്ഥയിലായിരുന്നു. അത്തിക്കയം - മടന്തമൺ - കടുമീൻചിറ - ചെമ്പനോലി എന്നിവിടങ്ങളിലേക്കുള്ള പ്രധാന പാതയാണിത്. വളവിലെ കുഴി ശ്രദ്ധയിൽപ്പെടാതെ ഇരുചക്ര വാഹന യാത്രക്കാർ വീഴുന്നത് പതിവായിരുന്നു. മഴ പെയ്താൽ റോഡിലൂടെ നടന്നുപോകാൻ കഴിയാത്ത സ്ഥിതിയുമായിരുന്നു. രണ്ടു മാസം മുമ്പ് കുറച്ച് മെറ്റിൽ കുഴിയിലിട്ടെങ്കിലും ഇതു മഴയിൽ ഒലിച്ചും വാഹനങ്ങൾ കയറി ഇറങ്ങിയും ഇല്ലാതായി. .ഇതിന് പിന്നാലെയാണ് വീണ്ടും കുഴിയടച്ചത്.