മല്ലപ്പള്ളി : രണ്ടു മുതൽആറുവരെ ചെങ്ങരൂർ സെന്റ് തെരേസാസ് ബി.സി ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന മല്ലപ്പള്ളി ഉപജില്ലാ കലോത്സവം സമാപന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹൻ ഉദ്ഘാടനം ചെയ്തു. കല്ലൂപ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഗീതാ ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. സി.കെ.ലതാകുമാരി, ജ്ഞാനമണി മോഹൻ, എബി മേക്കരിങ്ങാട്ട്, അമ്പിളി പ്രസാദ്, മനുഭായി മോഹൻ, മണ്ണഞ്ചേരി, രതീഷ് പീറ്റർ, ശോശാമ്മ ഈശോ,ജേക്കബ് സത്യൻ, സിസ്റ്റർ ലീമ റോസ്,ജോയി സാം.കെ. വർഗീസ്, ജിജി. വർഗീസ്, ബിനു ജേക്കബ് ഇട്ടി, വർഗീസ് ജോസഫ്, കെ.കെ.രാജൻ, ഹാഷിം. ടി.എച്ച്,കുര്യൻ ഉമ്മൻ, ജാസ്മിൻ. വി.എന്നിവർ പ്രസംഗിച്ചു.