
പന്തളം: പന്തളം പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ മാതൃഭാഷാദിനം ആചരിച്ചു. ലൈബ്രറി പ്രസിഡന്റ് അഡ്വ.എസ്.കെ.വിക്രമൻ ഉണ്ണിത്താന്റെ അദ്ധ്യക്ഷതയിൽ ചേർന്നയോഗം മാദ്ധ്യമ പ്രവർത്തകൻ കെ.സി.ഗിരീഷ് കുമാർ ഉദ്ഘാടനം ചെയ്തു. ലൈബ്രറി കൗൺസിൽ താലൂക്ക് കമ്മിറ്റി അംഗം വിനോദ് മുളമ്പുഴ മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി പി.ജി.രാജൻബാബു, കെ.ജി.ഗോപിനാഥൻ നായർ, ആർ.സന്തോഷ്, വി.രമാദേവി, ടി.എസ്.ശശിധരൻ, ടി.ശാന്തകുമാരി,പി.ആർ.രാജശേഖരൻ നായർ, മുഹമ്മദ് സാദിഖ് എന്നിവർ സംസാരിച്ചു.