
ചെന്നീർക്കര : സാമൂഹ്യക ഐക്യദാർഢ്യ പക്ഷാചരണത്തിന്റെ ഭാഗമായി സംസ്ഥാന ആയുഷ് വകുപ്പിന്റെയും പട്ടികജാതി പട്ടികവർഗ പിന്നാക്ക വികസന വകുപ്പും സംയുക്തമായി ചെന്നീർക്കര എത്തരത്തിൽ നഗറിൽ സൗജന്യ മെഡിക്കൽ ക്യാമ്പും ജീവിതശൈലി രോഗപരിശോധനയും നടത്തി. ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് ജെ.ഇന്ദിരാദേവി ഉദ്ഘാടനംചെയ്തു. ചെന്നീർക്കര ഗ്രാമപഞ്ചായത്ത് വാർഡ് അംഗം എൽ.മഞ്ജുഷ അദ്ധ്യക്ഷത വഹിച്ചു. പട്ടികജാതി വികസന ഓഫീസർ എസ്.ആനന്ദ് വിജയ്, മെഡിക്കൽ ഓഫീസർ ഡോ.ആർ.രോഹിണി, എസ്.സി പ്രൊമോട്ടർ അനീഷ എന്നിവർ പങ്കെടുത്തു.