09-waiting-shed
അയ്യപ്പ നഗർ റെസിഡന്റ്‌സ് അസോസിയേഷൻ വലിയകോയിക്കൽ ശ്രീധർമ്മശാസ്താ ക്ഷേത്രകവാടത്തോട് ചേർന്ന് എം.സി. റോഡരുകിൽ പണികഴി​പ്പിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം

പ​ന്തളം: അയ്യപ്പ നഗർ റെസിഡന്റ്‌സ് അസോസിയേഷൻ വലിയകോയിക്കൽ ശ്രീധർമ്മശാസ്താ ക്ഷേത്ര കവാടത്തോട് ചേർന്ന് എം.സി. റോഡരുകിൽ പണികഴി​പ്പിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം നാളെ വൈകിട്ട് നാലിന് നാടിന് സമർപ്പിക്കും. ഡെപ്യുട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് സണ്ണി പി. ശ്രീധർ അദ്ധ്യക്ഷത വഹിക്കും.

നഗരസഭ ചെയർപേഴ്‌സൺ സുശീല സന്തോഷ് ഭദ്രദീപം തെളിക്കും. കെ.കെ. ദാമോദരൻ, പുഷ്പലത പി. കെ, കെ .ആർ.രവി, ശ്രീദേവി കെ .വി .പന്തളം സി.ഐ. പ്രജീഷ് .ടി. ഡി, ജയനി .എ. വിനോദ് കുമാർ .എസ് ,രാജേഷ്. വി. എം.ആർ.സുരേഷ് വർമ്മ , നരേന്ദ്രൻ നായർ, വി.കെ. രവിവർമ്മ തമ്പുരാൻ, കെ.ആർ .കേരളവർമ്മ, ജി. പൃഥി പാൽ, കുളത്തിനാൽ ഗംഗാധരൻ പിള്ള ,ബിൽ ടെക്ജയകുമാർ, ടി. പി. ഗോപകുമാർ, എസ്. രാധാമണിയമ്മ, ചാലിപാലാ, ജി.എ.. രാജീവ് നാഥ്, അഡ്വ: സൂരജ് സണ്ണി ആശംസ അർപ്പിക്കും. വൈകിട്ട് ആറു മുതൽ മണി കണ്ഠനാൽത്തറക്ഷേത്ര സന്നിധിയിൽ കരോക്കെ ഗാനമേള ചടങ്ങിനോട് അനുബന്ധിച്ച് നടക്കും.