basketball

തിരുവല്ല : മാർ തിയോഫിലോസ് ട്രോഫി ഇന്റർ മെഡിക്കോസ് ബാസ്‌ക്കറ്റ്‌ബാൾ ടൂർണമെന്റിൽ പുഷ്പഗിരി പുരുഷ, വനിതാ ടീമുകൾ സെമിയിൽ കടന്നു. എം.ഒ.എസ്‌.സി മെഡിക്കൽ കോളജ് കോലഞ്ചേരി പുരുഷ ടീമും സെമിയിൽ പ്രവേശിച്ചു. പുഷ്പഗിരി ഫ്‌ളഡ് ലിറ്റ് ബാസ്കറ്റ്ബാൾ കോർട്ടിൽ നടക്കുന്ന പുരുഷ സെമിയിൽ പുഷ്പഗിരി, എം.ഒ.എസ്‌.സി മെഡിക്കൽകോളേജ് കോലഞ്ചേരിയെ നേരിടും. പുരുഷവിഭാഗം ക്വാർട്ടർ ഫൈനൽ മത്സരത്തിൽ പുഷ്പഗിരി 18 - 8ന് സോമർവെൽ മെമ്മോറിയ മെഡിക്കൽ കോളജിനെ പരാജയപ്പെടുത്തിയപ്പോൾ കോലഞ്ചേരി, പരിയാരം ഗവ.മെഡിക്കൽ കോളജിനെ തോൽപിച്ചു (36 - 21) സെമിയിൽ പ്രവേശിച്ചു. വനിതകളുടെ ക്വാർട്ടർ ഫൈനലിൽ മൗണ്ട് സിയോൺ എത്താത്തതിനാൽ പുഷ്പഗിരിക്ക് സെമി ബർത്ത് ലഭിച്ചു. നേരത്തെ നടന്ന പുരുഷന്മാരുടെ പ്രീക്വാർട്ടർ മത്സരത്തിൽ ആലപ്പുഴ ടി.ഡി മെഡിക്കൽ കോളേജ്, തിരുവല്ല ബിലീവേഴ്‌സ് മെഡിക്കൽ കോളേജിനെ (45 - 25) കീഴടക്കി ക്വാർട്ടറിൽ പ്രവേശിച്ചു. നാളെ വൈകിട്ടാണ് ഫൈനൽ മത്സരം.