cccc

പത്തനംതിട്ട : നിയമസേവന ദിനത്തോടനുബന്ധിച്ച് ജില്ലാ നിയമസഹായ വേദിയുടെ ആഭിമുഖ്യത്തിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ വിവിധ സർക്കാർ ഉദ്യോഗസ്ഥർക്ക് ക്ലാസ് സംഘടിപ്പിച്ചു. സബ് കളക്ടർ സുമിത് കുമാർ ഠാക്കൂർ ഉദ്ഘാടനം ചെയ്തു. ലോക്അദാലത്തിന്റെ പ്രധാന്യം പത്തനംതിട്ട ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ഡി.എസ്.നോബൽ വിശദീകരിച്ചു. ജില്ലാ നിയമസഹായ വേദി സെക്രട്ടറി ബീന ഗോപാൽ അദ്ധ്യക്ഷത വഹിച്ചു.

എ.ഡി.എം ബി.ജ്യോതി, അഡ്വ.സീന എസ് നായർ, ജില്ല വനിത സംരക്ഷണ ഓഫീസർ എ.നിസ എന്നിവർ പങ്കെടുത്തു. എ.ഷെബീർ അഹമ്മദ്, പി.വി.കമലാസനൻ നായർ, കെ.കല, ഷോനു രാജ് എന്നിവർ ക്ലാസ് നയിച്ചു.