agri

തിരുവല്ല : കവിയൂരിലെ വിവിധ പാടശേഖരങ്ങളിൽ പുഞ്ച കൃഷി തുടങ്ങി. കവിയൂർ കൃഷിഭവന്റെ പരിധിയിലെ നാല് പാടശേഖരങ്ങളിലാണ് നെൽകൃഷിക്ക്‌ വിത്തിട്ടത്. എട്ട് ഹെക്ടറിലെ മുണ്ടിയപ്പള്ളി പാടശേഖരം, 21 ഹെക്റ്ററുള്ള വാക്കേക്കടവ് പാടം, 26 ഹെക്ടറിലെ വെണ്ണീർവിള പാടശേഖരം, ഐരാറ്റ് പാടത്തെ 80 ഹെക്ടറിലുമാണ് കൃഷി തുടങ്ങിയത്. ഐരാർ, മുണ്ടിയപ്പള്ളി പാടശേഖരങ്ങളിൽ വിത നടത്തി. പഞ്ചായത്ത് പ്രസിഡന്റ് എം.ഡി.ദിനേശ് കുമാർ വിത്തെറിഞ്ഞു. പാടശേഖരം സെക്രട്ടറി കെ.കെ.ചാക്കോ, പ്രസിഡന്റ് രാമകൃഷ്ണൻ, കൃഷി ഓഫീസർ സന്ദീപ് പി.കുമാർ എന്നിവർ പങ്കെടുത്തു.