 
പത്തനംതിട്ട : കുമ്പഴ മൗണ്ട് ബഥനി സ്‌കൂളിൽ ഇന്ന് രാവിലെ 8 മുതൽ നടത്തുന്ന എം.സി.വൈ.എം പത്തനംതിട്ട ഭദ്രാസന കലോത്സവം 'യുവോത്സവം 2k24' ന്റെ മീഡിയ റൂം പത്തനംതിട്ട ഭദ്രാസനത്തിന്റെ പ്രോക്യുറേറ്റർ റവ.ഫാ.ഏബ്രഹാം മേപ്പുറത്ത് ഉദ്ഘാടനം ചെയ്തു. മത്സരാർത്ഥികൾക്ക് തത്സസമയം മത്സരങ്ങളുടെ ഫലങ്ങൾ അറിയുന്നതിനും, മത്സരങ്ങളുടെ സമയക്രമീകരണവും, വിജയികളുടെ വിശദാംശങ്ങളും,ഓവറോൾ പോയിന്റുകൾ നേടിയ യൂണിറ്റുകളുടെയും, ജില്ലകളുടെയും പോയിന്റ് നിലകളും അറിയാനും സാധിക്കും. മത്സരാർത്ഥികളുടെ ചിത്രങ്ങൾ തത്സസമയം എടുക്കുന്നതിനും അത് ക്യൂആർ കോഡ് സ്‌കാൻ ചെയ്യുന്നത് വഴി അവർക്ക് അപ്പോൾ തന്നെ ലഭിക്കുന്ന രീതിയിലും നൂതന വിദ്യ ഉപയോഗിച്ച് മീഡിയ റൂമിൽ നിന്ന് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നു. മത്സരം അവസാനിച്ച് ഫലപ്രഖ്യാപനം നടത്തി മിനിറ്റുകൾക്കകം തന്നെ വിജയികൾക്കായി ലൈവ് സർട്ടിഫിക്കറ്റ് പ്രിന്റിംഗും മീഡിയ റൂം വഴി ചെയ്യുന്നു. മത്സരാർത്ഥികൾക്ക് മത്സരഫലങ്ങൾ ലൈവായി കാണുന്നതിനായി ടെലിവിഷനിലൂടെ സ്‌കോർ ലൈവ് ടെലികാസ്റ്റിംഗും നടത്തുന്നു. അഞ്ച് വൈദിക ജില്ലകളിൽ നിന്നായി 300 ലേറെ മത്സരാർത്ഥികളാണ് മാർ ഈവാനിയോസ്,മാർ ഗ്രീഗോറിയോസ്,മാർ ബസേലിയോസ് എന്നി മൂന്നു വേദികളിലായി മാറ്റുരയ്ക്കുന്നത്.
യുവോത്സവം ഇന്ന് കുമ്പഴ മൗണ്ട് ബഥനി സ്‌കൂളിൽ
എം.സി.വൈ.എം പത്തനംതിട്ട ഭദ്രാസന കലോത്സവം യുവോത്സവം ഇന്ന് രാവിലെ 8 മുതൽ കുമ്പഴ മൗണ്ട് ബഥനി സ്‌കൂളിൽ നടക്കും. രാവിലെ ഭദ്രാസനത്തിന്റെ ആനിമേറ്റർ സി.ജൊവാൻ എസ്.ഐ.സി എം.സി.വൈ.എം പതാക ഉയർത്തും. 8.30ന് യുവോത്സവം പത്തനംതിട്ട ഭദ്രാസനത്തിന്റെ വികാരി ജനറാൾ മോൺ.വർഗീസ് മാത്യു കാലായിൽ വടക്കേതിലും, വൈകിട്ട് 6ന് സമാപന സമ്മേളനം പത്തനംതിട്ട ഭദ്രാസന അദ്ധ്യക്ഷൻ ഡോ.സാമവേൽ മാർ ഐറേനിയോസ് മെത്രാപ്പോലീത്തയും ഉദ്ഘാടനം ചെയ്യും. ആധുനിക സാങ്കേതിക വിദ്യയുടെ എല്ലാ തലങ്ങളും ഉപയോഗിച്ചാണ് കലോത്സവം നടത്തുന്നത്. അഞ്ച് വൈദിക ജില്ലകളിൽ നിന്നായി 300 ലേറെ മത്സരാർത്ഥികളാണ് മാർ ഈവാനിയോസ്,മാർ ഗ്രീഗോറിയോസ്, മാർ ബസേലിയോസ് എന്നി മൂന്നു വേദികളിലായി മാറ്റുരയ്ക്കുന്നത്. ക്രമീകരണങ്ങൾക്ക് എം.സി.വൈ.എം പത്തനംതിട്ട ഭദ്രാസന സമിതിനേതൃത്വംനൽകും.