പന്തളം : സി.പി.എം പന്തളം ഏരിയ സമ്മേളനം ഇന്നും നാളെ,​ 13 തീയതികളിൽ പന്തളത്ത് നടക്കും . കൊടി, കൊടിമര, ദീപശിഖാ റാലികൾ ഇന്നലെ എത്തി. ഇന്ന് രാവിലെ 10ന് പന്തളം ശിവരഞ്ജിനി ഓഡിറ്റോറിയത്തിൽ പ്രതിനിധി സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം രാജു ഏബ്രഹാം ഉദ്ഘാടനം ചെയ്യും. പന്തളം ഏരിയ കമ്മിറ്റി സെക്രട്ടറി ആർ.ജ്യോതി കുമാർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും.തുടർന്ന് ഗ്രൂപ്പ് ചർച്ചയും പൊതു ചർച്ചയും നടക്കും.10ന് രാവിലെ 9.30 മുതൽ പൊതു ചർച്ച, മറുപടി,പുതിയ ഏരിയ കമ്മിറ്റി തിരഞെടുപ്പ്, ജില്ലാ സമ്മേളനാ പ്രതിനിധികളുടെ തിരഞ്ഞെടുപ്പ് എന്നിവ നടക്കും .13ന് വൈകിട്ട് 4ന് പന്തളം മെഡിക്കൽ മിഷൻ ജംഗ്ഷനിൽ നിന്നും പ്രകടനവും റെഡ് വാളിന്റേയർ മാർച്ച് എന്നിവ ആരംഭിക്കും. വൈകിട്ട് 5ന് പന്തളം സ്വകാര്യ ബസ് സ്റ്റാൻഡിൽ നടക്കുന്ന പൊതു സമ്മേളനം സെക്രട്ടേറിയറ്റ് വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി ബി ഹർഷകുമാർ അദ്ധ്യക്ഷത വഹിക്കും.