09-raveendran-ezhumattoor
കോഴഞ്ചേ​രി -​ ചെറുകോൽ ​5926​-ാം നമ്പർ ശാഖാ ഗുരുമന്ദിരത്തിന്റെ 9​-ാമത് പ്രതിഷ്ഠാദിന മഹോത്സവത്തിന്റെ പൊതുസമ്മേളനം യോഗം ഇൻസ്‌പെക്ടിംങ് ഓഫിസർ രവീന്ദ്രൻ എഴു​മറ്റൂർ ഉ​ദ്​ഘാട​നം ചെ​യ്യുന്നു

കോഴഞ്ചേരി : എസ്.എൻ.ഡി.പിയോഗം ചെറുകോൽ ​5926​-ാം ശാഖാ ഗുരുമന്ദിരത്തിന്റെ 9​-ാമത് പ്രതിഷ്ഠാദിന മഹോത്സവത്തിന്റെ പൊതുസമ്മേളനം യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ രവീന്ദ്രൻ എഴു​മറ്റൂർ ഉ​ദ്​ഘാട​നം ചെയ്തു. ആചാരങ്ങൾ ഏതായാലും അത് മനുഷ്യ സമൂഹത്തിന്റെ നന്മക്കായ് ഉള്ളതാവണമെന്ന് അദ്ദേഹം പറഞ്ഞു. ശാഖാ പ്രസിഡന്റ് തങ്കപ്പൻ കുഴിക്കാല അദ്ധ്യക്ഷത വഹിച്ചു. കോഴഞ്ചേരി യൂണിയൻ പ്രസിഡന്റ് മോഹൻ ബാബു മുഖ്യ പ്രഭാഷണം നടത്തി. ജഗദമ്മ വിദ്യാധരൻ 'ഗുരു ഷഡ്ക്കം' എന്ന കൃതിയെ ആസ്പദമാക്കി പ്രഭാഷണം നടത്തി. യൂണിയൻ വൈസ് പ്രസിഡന്റ് വിജയൻ കാക്കനാടൻ,​ കൗൺസിലർമാരായ അഡ്വ.സോണി.പി ഭാസ്‌ക്കർ,​ രാജൻ കുഴിക്കാല,​ പ്രേംകുമാർ മുളമൂട്ടിൽ,​ 'യൂണിയൻ വനിതാ സംഘം പ്രസിഡന്റ് വിനിതാ അനിൽ, സെക്രട്ടറി ബാംബി രവീന്ദ്രൻ, യൂത്ത് മൂവ്‌മെന്റ് യൂണിയൻ സെക്രട്ടറി സോജൻ സോമൻ,​ '403​ാം നാരങ്ങാനം മാതൃ ശാഖാ പ്രസിഡന്റ് പി.ബി പ്രസാദ്,​ 'വനിതാ സംഘം യൂണിറ്റ് സെക്രട്ടറി ജയാ ശശി, യൂത്ത് മൂവ്‌മെന്റ് യൂണിറ്റ് സെക്രട്ടറി അംബിക, യൂത്ത് യൂണിയൻ എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗം അഖിൽ ചെറുകോൽ എന്നിവർ സംസാരിച്ചു. സമ്മേളനത്തിന് ശാഖാ സെക്രട്ടറി അൻജു വിനോദ് സ്വാഗതവും, ശാഖാ വൈസ് പ്രസിഡന്റ് ബിന്ദു പ്രേംകുമാർ കൃതജ്ഞതയും രേഖപ്പെടുത്തി. പ്രതിഷ്ഠാദിനമായ ഇന്നലെ രാവിലെ ഗണപതി ഹോമത്തോടൊപ്പം ആരംഭിക്കുന്ന ക്ഷേത്രാചാരങ്ങൾക്ക് തന്ത്രി ബ്രഹ്മപദം സുനിൽ രാജ് നേതൃത്വം നല്കി. ഉച്ചയ്ക്ക് അന്നദാനവും നടത്തി.