09-thumpamon
തുമ്പമൺ ഭദ്രാസന പ്ലാനിങ് ഫോറം ഭദ്രാസനാധിപൻ ഡോ. എബ്രഹാം മാർ സെറാഫിം മെത്രാപോലിത്ത ഉദ്ഘാടനം ചെ​യ്യുന്നു.

പത്തനംതിട്ട: മലങ്കര ഓർത്തഡോക്‌സ് സഭ തുമ്പമൺ ഭദ്രാസന പ്ലാനിംഗ് ഫോറം ഭദ്രാസന സെക്രട്ടറി റവ . ജോൺസൺ കല്ലി​ട്ടതിൽ കോർ എപ്പിസ്‌കോപ്പയുടെ അദ്ധ്യക്ഷതയിൽ തുമ്പമൺ ഭദ്രാസനാധിപൻ ഡോ. ഏബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. മൂന്നുവർഷത്തെ ആധ്യാത്മിക സംഘടനകളുടെ പദ്ധതികൾക്ക് സമ്മേളനം രൂപം കൊടുത്തു . വിദ്യാർത്ഥി സമ്മേളനവും ​ ക്യാമ്പുകളും , യുവജന സന്ദേശ റാലി , ലഹരി വിമുക്ത സമ്മേളനങ്ങൾ , പ്രകൃതിയെ അടുത്തറിയാനും പരിസ്ഥിതിയെ സംരക്ഷിക്കാനുള്ള ബോധവത്കരണ സെമിനാറുകൾ , വനിതാ ശാക്തീകരണ കോൺക്ലേവ് തുടങ്ങി വിവിധ പദ്ധതികൾക്ക് രൂപം കൊടുത്തു . പ്ലാനിംഗ് ഫോറത്തിൽ സഭ മാനേജിംഗ് കമ്മിറ്റിയഗം ഫാ.ബിജു മാത്യു പ്രക്കാനം, നിതിൻ മണക്കാട്ടു മണ്ണിൽ , ഭദ്രാസന കൗൺസിൽ അംഗങ്ങളായ ഫാ.ബിജു മാത്യു മണ്ണാറക്കുളഞ്ഞി , ഫാ . ബിജു തോമസ് പറന്തൽ , ഫാ.ലിനു എം ബാബു, അനി ഏബ്രഹാം , ഭദ്രാസന പി.ആർ.ഒ അഡ്വ. ബാബുജി ഈശോ എന്നിവർ പ്രസംഗിച്ചു​.