
പത്തനംതിട്ട : ആദ്യ പത്തനംതിട്ട അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് പ്രൗഢഗംഭീരമായ ചടങ്ങിൽ തുടക്കം. വിഖ്യാത ചലച്ചിത്രകാരനും കെ.എസ്.എഫ്.ഡി.സി ചെയർമാനുമായ ഷാജി എൻ. കരുൺ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ അഡ്വ.ടി.സക്കീർ ഹുസൈൻ അദ്ധ്യക്ഷത വഹിച്ചു. ചലച്ചിത്രകാരൻ കവിയൂർ ശിവപ്രസാദ് മുഖ്യാതിഥിയായി. മുതിർന്ന സംവിധായകൻ എ.മീരാസാഹിബ്, യുവ സംവിധായകൻ അനു പുരുഷോത്ത്, സംഘാടക സമിതി വൈസ് ചെയർമാൻ എ.ജാസിംകുട്ടി, കൺവീനർ എം.എസ്.സുരേഷ്, ഫെസ്റ്റിവൽ ഡയറക്ടർ രഘുനാഥൻ ഉണ്ണിത്താൻ, ഡെലിഗേറ്റ് കമ്മിറ്റി കൺവീനർ എ.ഗോകുലേന്ദ്രൻ, ലോഗോ ഡിസൈനർ അസ്‌ലം തിരൂർ, മെമ്പർ സെക്രട്ടറി സുധീർ രാജ് തുടങ്ങിയവർ പ്രസംഗിച്ചു.