സീതത്തോട്: എസ്.എൻ.ഡി.പി യോഗം കൊച്ചുകോയിക്കൽ 1244-ാം ശാഖയിലെ ഗുരുമന്ദിര പ്രതിഷ്ഠാ കർമ്മം രഞ്ജു അനന്തഭദ്രത്തിന്റെ മുഖ്യ കാർമ്മികത്വത്തിൽ നടത്തി. ശാഖാ പ്രസിഡന്റ് കെ.ടി അനിൽകുമാർ ഉദ്ഘാടനം ചെയ്തു.ശാഖാ വൈസ് പ്രസിഡന്റ് ശാന്തമ്മ വിജയൻ അദ്ധ്യക്ഷത വഹിച്ചു. ശാഖാ സെക്രട്ടറി അരുൺ കമലാസനൻ സ്വാഗതം പറഞ്ഞു. സീതത്തോട് ശാഖാ പ്രസിഡന്റ് സോമൻ വിനായക, കോട്ടക്കുഴി ശാഖാ പ്രസിഡന്റ്, ഗുരുനാഥൻ മണ്ണ് ശാഖാ പ്രസിഡന്റ്, കമ്മറ്റി അംഗങ്ങളായ ലളിതാനന്ദൻ, രമ്യ സുരേഷ്, ഉഷാ സോമൻ, പ്രസന്നൻ, മണി, പുഷ്പാംഗദൻ, വനിതാ സംഘം വൈസ് പ്രസിഡന്റ് മഞ്ജുഷ സിജു, വനിതാ സംഘം സെക്രട്ടറി സുജാരാജൻ, കുടുംബയോഗം കൺവീനർ അനിതാ രാജീവ്, ശാഖാ കമ്മിറ്റിയംഗം രാജേന്ദ്ര ബാബു തുടങ്ങിയവർ സംസാരിച്ചു.