
മല്ലപ്പള്ളി: കോ ഓപ്പറേറ്റീവ് എംപ്ലോയീസ് സഹകരണ സംഘം ഭരണസമിതിയുടെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് സഹകാരി സംഗമം നടത്തി. ജില്ലാ ചൈൽഡ് വെൽഫെയർ കമ്മറ്റി ചെയർമാൻ അഡ്വ.എൻ.രാജീവ് ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് കെ.ജി.രാജേന്ദ്രൻനായർ അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി തഹസിൽദാർ ജിഷ.എസ്, സെക്രട്ടറി പി.ജയശ്രീ, ഭരണസമിതി അംഗങ്ങളായ സതീഷ്‌കുമാർ.എസ് , സന്തോഷ്.എം.എസ്, പ്രകാശ് ബാബു, ജിൻസി പി.മാത്യു, പ്രവീണ.പി.കെ, രാധാമണി രവീന്ദ്രൻ, ജീവനക്കാരായ ജോമോൾ വറുഗീസ്, റോഷ്നി മാത്യു, നിഷ ചന്ദ്രൻ, സൂര്യമോൾ.കെ.എൽ എന്നിവർ പ്രസംഗിച്ചു.