photo
കലഞ്ഞൂർ ഇടത്തറ ആരോഗ്യ ഉപകേന്ദ്രത്തിന്റെ നിർമ്മാണ ഉദ്ഘാടനം അഡ്വ. കെ.യു. ജനീഷ് കുമാർ എം.എൽ.എ നിർവ്വഹിക്കുന്നു

കോന്നി : കലഞ്ഞൂർ ഇടത്തറ ആരോഗ്യ ഉപകേന്ദ്രത്തിന്റെ നിർമ്മാണ ഉദ്ഘാടനം അഡ്വ.കെ.യു. ജനീഷ് കുമാർ എം.എൽ.എ നിർവഹിച്ചു. കലഞ്ഞൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് ടി.വി പുഷ്പവല്ലി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ബീന പ്രഭ, ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് മിനി ഏബ്രഹാം, പഞ്ചായത്ത്‌ അംഗങ്ങളായ ആശ സജി, അജിത സജി, ഷാൻ ഹുസൈൻ, സുഭാഷിണി, ബിന്ദു, സജൻ, മെഡിക്കൽ ഓഫീസർ ഡോ.അനുരൂപ് തുടങ്ങിയവർ പ്രസംഗിച്ചു. 55.5 ലക്ഷം രൂപ ചിലവിൽ കലഞ്ഞൂർ കൊട്ടന്തറയിലാണ്പുതിയ ആരോഗ്യ ഉപകേന്ദ്രം നിർമ്മിക്കുന്നത്. ഇതിനായി ഗ്രാമ പഞ്ചായത്ത്‌ അഞ്ച് സെന്റ് സ്ഥലം ലഭ്യമാക്കിയിരുന്നു. കലഞ്ഞൂർ ഗ്രാമപഞ്ചായത്തിലെ 13,15,16,വാർഡുകൾക്കായി പ്രവർത്തിച്ചു വരുന്ന ഇടത്തറ സബ്‌സെന്റർ ദീർഘ നാളായി കൊട്ടന്തറ അങ്കണവാടിയുടെ കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്.. പുതിയ സബ് സെന്റർ നിർമ്മാണം പൂർത്തികരിക്കുന്നതോടെ രാവിലെ 9 മുതൽ 4 വരെ നഴ്സിംഗ് ജീവനക്കാരുടെ സേവനം ലഭ്യമാകും. ഗ്രാമ പഞ്ചായത്ത്‌ എൻജിനീയറിംഗ് വിഭാഗത്തിനാണ്‌ നിർവഹണ ചുമതല. കാത്തിരിപ്പ് സ്ഥലം ,ഇങ്കുബേഷൻ റൂം, പരിശോധന മുറി, ടോയ്ലെറ്റ് എന്നിവയാണ് പുതിയ സബ്സെന്റർ കെട്ടിടത്തിൽ നിർമ്മിക്കുന്നത്.