
മല്ലപ്പള്ളി : മല്ലപ്പള്ളി അർജുൻസ് അക്കാദമിയുടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് നിർവഹിച്ചു. ജീവകാരുണ്യ പ്രവർത്തന ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് ചെയർമാൻ റെജി പണിക്കമുറിയും സയൻസ് ലാബിന്റെ ഉദ്ഘാടനം മല്ലപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.വിദ്യാമോളും നിർവഹിച്ചു. പ്രിൻസിപ്പൽ സി.അർജുൻ അദ്ധ്യക്ഷതവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹൻ മുഖ്യപ്രഭാഷണം നടത്തി. ഗ്രാമ പഞ്ചായത്തംഗങ്ങളായ ഗീതു അനിൽ, പ്രകാശ് വടക്കേമുറി, കെ.വി.വി.എസ് ജില്ലാ അദ്ധ്യക്ഷൻ വി.ടി.ചന്ദ്രൻ ചെട്ടിയാർ ,സ്റ്റാഫ് സെക്രട്ടറി അരുൺ മോഹൻ, വൈസ് പ്രിൻസിപ്പൽ കെ.എം.സലീം എന്നിവർ പ്രസംഗിച്ചു.