swami

പെരുനാട് : അയ്യപ്പ ഭക്തന്മാർക്ക് ഭക്ഷണവും വെള്ളവും വൈദ്യസഹായവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുന്ന പെരുനാട് കൂനംകര ശബരി ശരണാശ്രമത്തിന്റെ അന്നദാന കേന്ദ്ര ഉദ്ഘാടനം 15ന് രാവിലെ 10.30 ന് നിയുക്ത മേൽശാന്തിമാരായ എസ്.അരുൺ കുമാറും, വാസുദേവൻ നമ്പൂതിരിയും ചേർന്ന് നിർവഹിക്കും. പരിപാടിയിൽ സ്വാമിനി ദേവി ജ്ഞാനാഭനിഷ്ഠാനന്ദ ഗിരി (ശാന്താനന്ദമഠം) അനുഗ്രഹ പ്രഭാഷണം നടത്തും, കുമ്മനം രാജശേഖരൻ, അയ്യപ്പദാസ് സ്വാമികൾ, വി.കെ.വിശ്വനാഥൻ, വി.എൻ.രാമചന്ദ്രൻ, ഗ്രാമപഞ്ചായത്ത് പ്രതിനിധികൾ,സാമുദായിക നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും. ശബരിമല മേൽശാന്തിമാർക്ക് സ്വീകരണവും നൽകും.