റാന്നി: റാന്നി ബൈപാസ് റോഡിലെ കൂറ്റൻ തടികൾ തള്ളിയിരിക്കുന്നത് കാൽ നടയാത്രക്കാർക്ക് ദുരിതമാകുന്നു. സംസ്ഥാന പാതയിൽ നിന്ന് പേട്ട -ചെട്ടിമുക്ക് റോഡിലേക്ക് കയറുന്ന ജംഗഷന് സമീപം റോഡിന്റെ വശത്താണ് തടി കിടക്കുന്നത്. നിരന്തരം ഗതാഗതക്കുരുക്ക് നേരിടുന്ന സ്ഥലത്തെ ഇത്തരം പ്രവർത്തികൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം