
പത്തനംതിട്ട : ജില്ലാ സബ് ജൂനിയർ വുഷു ചാമ്പ്യൻഷിപ്പ് അടൂർ ഗവൺമെന്റ് ബോയ്സ് സ്കൂളിൽ നടന്നു. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ജി. സതീശൻ, സെക്രട്ടറി മുഹമ്മദ് ഷാ, ട്രഷർ ആർ. ബിജു, ഓർഗനൈസിംഗ് സെക്രട്ടറി, വി. അഭിലാഷ്, പ്രഥമദ്ധ്യാപിക സന്തോഷ് റാണി എന്നിവർ സംസാരിച്ചു. തൗലു, സാൻഷു വിഭാഗങ്ങളിലായി ആൺകുട്ടികളുടെയും, പെൺകുട്ടികളുടെയും മത്സരങ്ങൾ നടന്നു. ജില്ലയിലെ വിവിധ ക്ലബുകൾ, സ്കൂളുകൾ, എന്നിവയെ പ്രതിനിധീകരിച്ച് 200 ൽപ്പരം കായികതാരങ്ങൾ പങ്കെടുത്തു.