
പത്തനംതിട്ട: എം.സി.വൈ.എം പത്തനംതിട്ട ഭദ്രാസന കലോത്സവം വികാരി ജനറാൾ മോൺ. വർഗീസ് മാത്യു കാലായിൽ വടക്കേതിൽ ഉദ്ഘാടനം ചെയ്തു. കോന്നി വൈദിക ജില്ല ജേതാക്കളായി. പന്തളം,പത്തനംതിട്ട, വൈദിക ജില്ലകൾ ഓവറോൾ രണ്ട്, മൂന്ന് സ്ഥാനങ്ങൾ യഥാക്രമം നേടി. കലാതിലകമായി ഈവ സാറ ജേക്കബ്, സാഹിത്യ പ്രതിഭയായി ജിജോ സി. വൈ, സാഹിത്യ തിലകമായി അജീന പി സ്‌കറിയ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.
സമാപന സമ്മേളനം പത്തനംതിട്ട ഭദ്രാസന അദ്ധ്യക്ഷൻ ഡോ.സാമുവേൽ മാർ ഐറേനിയോസ് മെത്രാപ്പോലിത്ത ഉദ്ഘാടനം ചെയ്തു. ഭദ്രാസന പ്രസിഡന്റ് ബിബിൻ എബ്രഹാം അദ്ധ്യക്ഷത വഹിച്ചു