അടൂർ : എസ് എൻ.ഡി.പി യോഗം യൂത്ത് മൂവ്മെന്റ് ജില്ലാ കമ്മിറ്റിയുടെ യോഗം പത്തനംതിട്ട യൂണിയനിൽ യൂത്ത് മൂവ്മെന്റ് സംസ്ഥാന സെക്രട്ടറി നെടുമങ്ങാട് രാജേഷ് ഉദ്ഘാടനം ചെയ്തു . യൂത്ത് മൂവ്മെന്റ് സംസ്ഥാന ജോയിൻ സെക്രട്ടറി സുജിത് മണ്ണടി അദ്ധ്യക്ഷത വഹിച്ചു. ജില്ലയിലെ യൂത്ത് മൂവ്‌മെന്റിനെ കൂടുതൽ ശക്തിപ്പെടുത്തുന്നതിന് വേണ്ടി 30ന് മുന്നേ ശാഖാതലത്തിലും ,യൂണിയൻ തലത്തിലും, ജില്ലാതലത്തിലും ശക്തമായ പ്രവർത്തനങ്ങൾ കാഴ്ചവച്ച് യൂത്ത് മൂവ്മെന്റ് കമ്മിറ്റി യൂണിയൻ സമ്മേളനങ്ങളും,ജില്ലാ സമ്മേളനവും നടത്താനും യോഗം തീരുമാനിച്ചു. ചടങ്ങിൽ യൂത്ത് മൂവ്മെന്റ് സംസ്ഥാന കമ്മിറ്റിയംഗം ശ്രീജു സദൻ സ്വാഗതം പറഞ്ഞു ,യൂത്ത് സംസ്ഥാന കമ്മിറ്റി അംഗം സജീഷ് കോട്ടയം സംഘടന സന്ദേശം നൽകി. ജില്ലയിലെ വിവിധ യൂണിയനുകളിൽ നിന്ന് യൂത്ത് മൂവ്മെന്റ് പ്രവർത്തകർ യോഗത്തിൽ പങ്കെടുത്തു. യൂത്ത് മൂവ്മെന്റ് സംസ്ഥാന കമ്മിറ്റി അംഗം അനു രാമചന്ദ്രൻ ചടങ്ങിൽ കൃതജ്ഞത രേഖപ്പെടുത്തി.