മുളക്കുഴ: കേരള ശാസ്ത്ര സാഹിത്യപരിഷത് മുളക്കുഴ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അവശ്യമരുന്നുകളുടെ വിലയിൽ 50% വർദ്ധനവ് വരുത്താൻ കുത്തകമരുന്നു കമ്പനികൾക്ക് അനുമതി
നൽകുവാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ച് പ്രകടനവും യോഗവും നടത്തി. പാറയ്ക്കൽ ജംഗ്ഷനിൽ നിന്ന് ആരംഭിച്ച പ്രകടനം കാരയ്ക്കാട് സമാപിച്ചു. തുടർന്ന് നടന്ന യോഗ
ത്തിൽ സി.കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ചു. മേഖലാ സെക്രട്ടറി പി.കെ ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം പി.ആർ വിജയകുമാർ, മേഖലാകമ്മിറ്റിയംഗം പി.പ്രമോദ് എന്നിവർ സംസാരിച്ചു.