തിരുവല്ല : കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ മേഖലാ പ്രവർത്തക കൺവെൻഷൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ച് ജില്ലാ സെക്രട്ടറി കെ.രമേശ് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് ഡോ. കെ.ഷീജ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വിദ്യാഭ്യാസ സമിതി കൺവീനർ ഡോ.ആർ.വിജയമോഹനൻ വികസന സമീപനരേഖ അവതരിപ്പിച്ചു. ജില്ലാ കമ്മിറ്റിയംഗം വി.കെ മിനികുമാരി ചർച്ചകൾക്ക് നേതൃത്വം നൽകി. പരിഷത്തിന്റെ ഭാവി പരിപാടികൾ ജില്ലാകമ്മിറ്റിയംഗം ബെന്നി മാത്യു അവതരിപ്പിച്ചു. സംസ്ഥാനതല വിദ്യാഭ്യാസജാഥയ്ക്ക് തിരുവല്ല, പരുമല എന്നി കേന്ദ്രങ്ങളിൽ സ്വീകരണം നൽകാൻ കൺവെൻഷൻ തീരുമാനിച്ചു, ബാലവേദി, യുവസമിതി, കാമ്പസ് ശാസ്ത്ര സമിതികൾ, മാസികാ പ്രചരണം എന്നിവ ശക്തിപ്പെടുത്താൻ വിവിധ പരിപാടികൾ കൺവെൻഷൻ ആവിഷ്കരിച്ചു. മേഖലാകമ്മിറ്റി അംഗങ്ങളായ ജാസ്മിൻ വി,രജനി ഗോപാൽ, ഡൊമിനിക് ജോസഫ്, ജോജി എന്നിവർ ചർച്ചയിൽ പങ്കെടുത്തു.