
തിരുവല്ല : ജൂനിയർ ചേമ്പർ ഇന്റർനാഷണൽ ഇന്ത്യ സോൺ 22 സോൺ കോൺഫറൻസ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. സോൺ പ്രസിഡന്റ് ജെ.എഫ്.എസ്. അഷറഫ് ഷെരീഫ് അദ്ധ്യക്ഷത വഹിച്ചു. നാഷണൽ പ്രസിഡന്റ് അഡ്വ.സി.ആർ. രഖേഷ് ശർമ്മ വിശിഷ്ടാതിഥിയായി. . വികാസ് ഗൂഗ്ലിയ, അഡ്വ.എ.വി. വാമൻകുമാർ, അനീഷ് സി.മാത്യു, മു ശ്യാംകുമാർ, അനിൽ എസ്. ഉഴത്തിൽ, അനൂപ് കുമാർ എന്നിവർ സംസാരിച്ചു. ഹരിപ്പാട് നടന്ന പ്രതിനിധി സമ്മേളനത്തിൽ സോൺ പ്രസിഡന്റ് റിപ്പോർട്ട് അവതരിപ്പിച്ചു. . ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാൻ രജനികാന്ത് സി.കണ്ണന്താനം, ഹരിപ്പാട് പ്രസിഡണ്ട് വിഷ്ണു ആർ എന്നിവർ നേതൃത്വം നൽകി.