പത്തനംതിട്ട: ഭാരതീയ വ്യാപാരി വ്യവസായി സംഘം (ബി.വി.വി.എസ്) ജില്ലാ സമിതിയുടെ നേതൃത്വത്തിൽ കുടുംബമിത്ര പദ്ധതിയുടെ അംഗത്വ വിതരണ ക്യാമ്പും ധനസഹായ വിതരണവും സംസ്ഥാന സമിതി അംഗം ജി.വെങ്കിട്ടരാമൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സതീഷ് ലാലു.പി.ബി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി രാജേഷ് കുമാർ.ജി.പുല്ലാട് വാഹനാപകടത്തിൽ മരണപ്പെട്ട കുടുംബമിത്രം പദ്ധതിയിൽ അംഗമായിരുന്ന സുരേന്ദ്രന്റെ കുടുംബത്തിന് ധനസഹായം കൈമാറി. ജില്ലാ ട്രഷറാർ രജനീഷ് ശങ്കർ, വൈസ് പ്രസിഡന്റുമാരായ രമേശ്.ബി, ചന്ദ്രലേഖ.കെ.ആർ, സെക്രട്ടറിമാരായ രാമചന്ദ്രൻ നായർ.എ.കെ, വിനോദ് കുമാർ, സുധ.ജി.പിള്ള, താലൂക്ക് സമിതി അംഗങ്ങളായ കൃഷ്ണൻകുട്ടി.ഡി, ടി.ആർ.പ്രസാദ്, വിജയ രാജൻ, ആർ.രാമചന്ദ്രൻ പിള്ള, സുനിൽ കുമാർ എന്നിവർ സംസാരിച്ചു.
ഭാരതീയ വ്യാപാരി വ്യവസായി സംഘത്തിന്റെ നേതൃത്വത്തിൽ അംഗങ്ങൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും തൊഴിലാളികൾക്കുമായി നടപ്പിലാക്കുന്ന കുടുംബഭദ്രത പദ്ധതിയാണ് കുടുംബമിത്ര പദ്ധതി . ഈ പദ്ധതിയിൽ അംഗമാകുന്ന ഏതെങ്കിലും അംഗത്തിന് ആകസ്മികമായി മരണം സംഭവിക്കുകയാണെങ്കിൽ മരണാനന്തര സഹായമായി കുടുംബത്തിന് 5 ലക്ഷം രൂപ മുതൽ 15 ലക്ഷം രൂപ വരെയും മാരകമായ അസുഖങ്ങൾ കാരണം വ്യാപാരം ചെയ്യാൻ കഴിയാത്ത അവസ്ഥ വരുകയാണെങ്കിൽ ചികിത്സ സഹായമായി 2.5 ലക്ഷം രൂപ വരെയും സാമ്പത്തിക സഹായം നൽകുന്ന പദ്ധതിയാണ് കുടുംബമിത്രം പദ്ധതി.