 
തിരുവല്ല : കേരളം കണ്ട ദീർഘവീക്ഷണവും ക്രാന്തദർശിയുമുളള നേതാവായിരുന്നു ആർ.ശങ്കർ എന്ന് ഡി.സി.സി. പ്രസിഡന്റ് പ്രൊഫ: സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. തിരുവല്ല ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ആർ. ശങ്കറിന്റെ 52-ാ മത് ചരമ വാർഷിക അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്ക് ആർ.ശങ്കർ മാറ്റം കുറിച്ചു. കേരളത്തിൽ ആദ്യമായി ജൂനിയർ കോളേജ് ആർ.ശങ്കറിന്റെ കാലത്താണ് അനുവദിച്ചതെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഈപ്പൻ കുര്യൻ അദ്ധ്യക്ഷത വഹിച്ചു. രതീഷ് പാലിയിൽ, ബിജിമോൻ ചാലാക്കേരി, രാജേഷ് മലയിൽ, വിശാഖ് വെൺപാല, ബിനു വി. ഈപ്പൻ, എ.ജി. ജയദേവൻ, അഭിലാഷ് വെട്ടിക്കാടൻ, വിനോദ് കോവൂർ, ബിജു കാഞ്ഞിരത്തുംമൂട്ടിൽ, ജാസ് പോത്തൻ, റെജി മന്നലിൽ, ശാന്തകുമാരി, ഹരി പാട്ടപ്പറമ്പിൽ, മോഹൻ മത്തായി, ഷെമീന എച്ച്, ആർ.ഭാസി, ബിന്ദു കുഞ്ഞുമോൻ, സജി എം.മാത്യു, പി.എം. ബാലകൃഷ്ണൻ, പോൾ തോമസ്, സോമൻ കല്ലേലിൽ, അമ്പോറ്റി ചിറയിൽ എന്നിവർ സംസാരിച്ചു.