photo

തിരുവല്ല : എറണാകുളത്ത് നടന്ന സംസ്ഥാന സ്കൂൾ ഗെയിംസ് ബോക്സിങ് മത്സരത്തിൽ പത്തനംതിട്ട ജില്ലയ്ക്ക് രണ്ട് മെഡലുകൾ ലഭിച്ചു. തിരുവല്ല എം.ജി.എം ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളായ ദാനിയ ഭാനിയേൽ കാരിക്കോട്ട് ജൂനിയർ 63 കിലോഗ്രാം വിഭാഗത്തിൽ വെള്ളി മെഡലും ജൂനിയർ 48 കിലോഗ്രാം വിഭാഗത്തിൽ ദേവിക സജി വെങ്കല മെഡലും നേടി. പത്തനംതിട്ട ജില്ലാ അമച്വർ ബോക്സിങ്ങ് അസോസിയേഷൻ സെക്രട്ടറിയും പരിശീലകനുമായ ദാനിയേൽ കാരിക്കോട്ടിന്റെ നേതൃത്വത്തിലാണ് 20 അംഗ ജില്ലാ ടീം സംസ്ഥാന സ്കൂൾ ഗേയിംസ് ബോക്സിംങ്ങ് മത്സരത്തിൽ പങ്കെടുത്തത്.