 
പന്തളം: യുവ കവികൾക്കായി പന്തളം പാലസ് വെൽ ഫെയർ സൊസൈറ്റി ഏർപ്പെടുത്തിയ കെ.രാമവർമ്മ സാഹിത്യ പുരസ്‌കാരം  എൻ.എസ്.സുമേഷ് കൃഷ്ണൻ രചിച്ച 'കടന്നൽക്കുത്ത് ' എന്ന കവിതക്ക് ലഭിച്ചു. 10 ,001 രൂപയും ശില്പവും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം .
കവി കെ.രാജഗോപാൽ , സാഹിത്യ നിരൂപകൻ ഡോ.എസ് എസ്.ശ്രീകുമാർ , എഴുത്തുകാരൻ സുരേഷ് പനങ്ങാട് എന്നിവർ അടങ്ങിയ സമിതിയാണ് പുരസ്‌കാരത്തിനായി 'കടന്നൽക്കുത്ത് 'എന്ന കവിത തെരഞ്ഞെടുത്തത്. 17ന് വൈകിട്ട് പന്തളം പാലസ് വെൽഫെയർ സൊസൈറ്റി ഹാളിൽ നടക്കുന്ന സമ്മേളനത്തിൽ സാഹിത്യകാരി സരിതാ മോഹൻ ഭാമ പുരസ്‌കാരദാനം നിർവഹിക്കും.