
പന്തളം : പന്തളം ഉപജില്ലാ സ്‌കൂൾ കലോത്സവം തിങ്കൾ,ചൊവ്വ ദിനങ്ങളിൽ തോട്ടക്കോണം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കും .തിങ്കളാഴ്ച രാവിലെ 9.30 ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപാകുമാർ ഉദ്ഘാടനം ചെയ്യും നഗരസഭ ചെയർപേഴ്‌സൺ സുശീല സന്തോഷ് അദ്ധ്യക്ഷത വഹിക്കും .കലാ മത്സരങ്ങൾ ഫോക് ലോർ അക്കാദമി അംഗം അഡ്വ: സരേഷ് സോമ ഉദ്ഘാടനം ചെയ്യും.. സാംസ്‌ക്കാരിക ഘോഷയാത്ര നടക്കും .സമാപന സമ്മേളനം ചൊവ്വാഴ്ച വൈകിട്ട് 5.30 ന് പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പോൾ രാജൻ ഉദ്ഘാടനം ചെയ്യും .