പന്തളം : സി.പി.എം പന്തളം ഏ​രി​യാ സ​മ്മേ​ള​നം പൂർ​ത്തി​യായി. പന്തളം ഏരിയാ കമ്മിറ്റി സെക്രട്ടറിയായി ആർ.ജ്യോതി കുമാറിനെ​യും 21 അംഗ ഏരിയ കമ്മിറ്റിയേയും സമ്മേളനം തിരഞ്ഞടുത്തു . ആർ.ജ്യോതികുമാർ, രാധാ രാമചന്ദ്രൻ, വി.പി രാജേശ്വരൻ നായർ , ഡി.സുഗതൻ, സായിറാം പുഷ്പൻ, എസ്.രാജേന്ദ്രപ്രസാദ്, സി .കെ.രവിശങ്കർ, സി.രാഗേഷ് , ബി.പ്രദീപ്, വി.കെ. മുരളി, എസ്.അരുൺ, ഇ.ഫസൽ ,നവാസ് ഖാൻ, എസ്.കൃഷ്ണകുമാർ , പോൾ രാജൻ, എൻ.സി അഭീഷ്, സി.അജയകുമാർ ,സാം ഡാനിയൽ, സുധാരാജൻ, പ്രദീപ് വർമ്മ, കെ.എൻ. പ്രസന്നകുമാർ എന്നിവരാണ് കമ്മിറ്റിയിൽ ഉള്ളത്. പൊതു ചർച്ചയ്ക്ക് പന്തളം ഏരിയ കമ്മിറ്റി സെക്രട്ടറി ആർ.ജ്യോതി കുമാർ മറുപടി പറഞ്ഞു. ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ ടി.ഡി.ബൈജു, പി.ബി ഹർഷകു​മാർ, എ .പത്മാകുമാർ, ഓമല്ലൂർ ശങ്കരൻ, ജില്ലാ കമ്മിറ്റി അംഗം ലസിത നായർ എന്നിവർ സംസാരിച്ചു . പ്രതിനിധി സമ്മേളനം ഇന്നലെ സമാപിച്ചു .13ന് വൈകിട്ട് 4ന്പന്തളം മെഡിക്കൽ മിഷൻ ജംഗ്ഷനിൽ നിന്ന് പ്രകടനവും റെഡ് വാളിന്റേയർ മാർച്ച് എന്നിവ ആരംഭിക്കും .വൈകിട്ട് 5 ന് പന്തളം സ്വകാര്യ ബസ് സ്റ്റാൻഡിൽ നടക്കുന്ന പൊതു സമ്മേളനം സംസ്ഥാന സെക്രട്ടേറിയയേറ്റ് അംഗം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.ബി. ഹർഷകുമാർ അദ്ധ്യക്ഷത വഹിക്കും.