seminar
പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിൽ സംഘടിപ്പിച്ച ഹോമിയോ മെഡിക്കൽ ബോധവത്കരണ സെമിനാർ ബ്ലോക്ക് പ്രസിഡന്റ് അഡ്വ. വിജി നൈനാൻ ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല : പട്ടികജാതി, പട്ടികവർഗ സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണത്തിന്റെ ഭാഗമായി പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിൽ ഹോമിയോ മെഡിക്കൽ ബോധവത്കരണ സെമിനാർ നടത്തി. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വിജി നൈനാൻ ഉദ്ഘാടനം ചെയ്തു. കടപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് നിഷ അശോകൻ അദ്ധ്യക്ഷത വഹിച്ചു. എസ്.സി വികസന ഓഫീസർ ഫിലിപ്പ് കെ.മാത്യു വിഷയാവതരണം നടത്തി. സോമൻ താമരചാലിൽ, മറിയാമ്മ േബ്രഹാം, ലിജി ആർ പണിക്കർ, സൂസമ്മ പൗലോസ് എന്നിവർ പ്രസംഗിച്ചു. കടപ്ര സർക്കാർ ഹോമിയോ ഡിസ്പെന്‍സറി മെഡിക്കൽ ഓഫീസർ ഡോ.അമ്പിളി കെ.നായർ സെമിനാറിന് നേതൃത്വം നൽകി. സർക്കാർ ആയുഷ് വകുപ്പ്, പട്ടികജാതി പട്ടികവർഗ വികസന വകുപ്പുകൾ, ദേശീയ ആയുഷ് ദൗത്യം കേരളം, പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത്, കടപ്ര ഗ്രാമപഞ്ചായത്ത്, സർക്കാർ ഹോമിയോ ഡിസ്പെൻസറി എന്നിവയുടെ സംയുക്താഭിമുഖ്യത്തിലായിരുന്നു സെമിനാർ.