orma
പുലിയൂർ രവീന്ദ്രൻ്റെ ഒൻപതാം അനുസ്മരണം കവിയുടെ ജന്മഗൃഹമായ പുലിയൂരിലെ കൊമ്പുക്കൽ വീട്ടിൽ നടന്നു. രാഷ്ട്രീയസാമുഹ്യ പ്രവർത്തകനായ കെ പി പ്രദീപ് അനുസ്മരണ സമ്മേളനത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ചു.

പുലിയൂർ: നാടക രചയിതാവും കവിയും അദ്ധ്യാപകനുമായിരുന്ന പുലിയൂർ രവീന്ദ്രന്റെ ഒൻപതാം അനുസ്മരണം കവിയുടെ ജന്മഗൃഹമായ പുലിയൂരിലെ കൊമ്പുക്കൽ വീട്ടിൽ നടന്നു. രാഷ്ട്രീയസാമൂഹ്യ പ്രവർത്തകൻ കെ.പി പ്രദീപ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഡോ.രാജീവ് അദ്ധ്യക്ഷത വഹിച്ചു. കെ.കെ ശൈലജ മുഖ്യ പ്രഭാഷണം നടത്തി. സണ്ണി തെക്കേമല അനുസ്മരണം നടത്തി. കവിയുടെ അന്ത്യവിശ്രമം കൊള്ളുന്ന സ്മൃതികുടീരത്തിലും പുലിയൂർ രവീന്ദ്രൻ സ്മാരക മണ്ഡപത്തിലും പുഷ്പാർച്ചനയും കാവ്യാർച്ചനയും നടത്തി. കവിയുടെ സഹധർമ്മിണിയായ ശ്യാമളകുമാരി, മകൾ രചന കെ ആർ, മരുമകൾ കൃഷ്ണാ ദേവി ആർ, കൊച്ചുമക്കളായ സാഞ്ചി മാധവ്, അർജുൻ എസ്.ഗോപാൽ എന്നിവർ അനുസ്മരണങ്ങളും പുലിയൂർ രവീന്ദ്രൻ കവിതകളായ ഇരുമുടി, കാവേരി എന്നിവയുടെ കാവ്യാർച്ചനയും നടത്തി. വരും വർഷങ്ങളിൽ പുലിയൂർ രവീന്ദ്രന്റെ അപ്രകാശിത കവിതകളുടെ സമാഹാരങ്ങളും നാടകങ്ങളും പ്രസിദ്ധീകരിക്കുമെന്ന് ഡോ.രാജീവ് പുലിയൂർ പറഞ്ഞു. വരും വർഷം മലയാളത്തിലെ മികച്ച കവിതാ സമാഹാരത്തിന് പുലിയൂർ രവീന്ദ്രൻ സ്മാരക അവാർഡ് ഏർപ്പെടുത്തുകയും വിപുലമായ അനുസ്മരണ സമ്മേളനം സംഘടിപ്പിക്കുമെന്നും ഡോ.രാജീവ് പുലിയൂർ അറിയിച്ചു.