 
തിരുവല്ല ; തിരുവല്ല സർവീസ് സഹകരണ ബാങ്കിന്റെ 96-മത് വാർഷിക പൊതുയോഗം നടത്തി. ബാങ്ക് പ്രസിഡന്റ് അഡ്വ. എസ്.എൻ ഹരികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. 2023- 24 വർഷത്തെ പ്രവർത്തന റിപ്പോർട്ടും വരവ് ചെലവ് കണക്കും സെക്രട്ടറി ശ്യാംകുമാർ പി അവതരിപ്പിച്ചു. ഡോ. ഗിരീഷ് കുമാർ തിരുവല്ല, ഓമനകുമാർ, വിഷ്ണു ഗോവിന്ദ് എന്നിവരെയും മുതിർന്ന അംഗങ്ങളെയും ആദരിച്ചു. ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡ് വിതരണം ചെയ്തു. ചികിത്സാ സഹായത്തിന്റെ വിതരണ ഉദ്ഘാടനവും നടത്തി. ജി.ഉണ്ണികൃഷ്ണൻ സ്വാഗതവും പ്രതീഷ് ജി പ്രഭു കൃതജ്ഞതയും പറഞ്ഞു.