മാന്നാർ എസ്.എൻ.ഡി.പി യൂണിയൻ നേതൃസംഗമം ഇന്ന്ഉച്ചയ്ക്ക് 2.30 ന് യൂണിയൻ ഹാളിൽ നടക്കും. യൂണിയൻ ചെയർമാൻ കെ.എം ഹരിലാൽ അദ്ധ്യക്ഷത വഹിക്കും. യൂണിയൻ നടപ്പിലാക്കുന്ന വിവിധ ക്ഷേമ പദ്ധതികളും പ്രവർത്തന റിപ്പോർട്ടും കൺവീനർ അനിൽ പി ശ്രീരംഗം അവതരിപ്പിക്കും. യൂണിയന്റെ കെട്ടിട സമുച്ചയ ശിലാസ്ഥാപന ചടങ്ങ്, മേഖലാതല നിയമാവലിയും നിബന്ധനകളും, യൂത്ത്മൂവ്മെന്റ് നേതൃത്വത്തിൽ പ്രസിദ്ധീകരിക്കുന്ന 2025 വർഷത്തെ കലണ്ടറിന്റെ വിപണനം എന്നിവ മുഖ്യ അജണ്ട ആയിരിക്കും. യൂണിയൻ അഡ്.കമ്മിറ്റി അംഗങ്ങളായ രാധാകൃഷ്ണൻ പുല്ലാമഠത്തിൽ, പി.ബി സൂരജ്, ഹരി പാലമൂട്ടിൽ, അനിൽകുമാർ ടി.കെ, അനിഷ് പി.ചേങ്കര, മേഖലാ ചെയർമാൻമാരായ സുധിൻ പാമ്പാല, കെ.വിക്രമൻ ദ്വാരക, കെ.വിശ്വനാഥൻ,ബിനു ബാലൻ, കൺവീനർമാരായ സുധാകരൻ സർഗം, എം.ഉത്തമൻ, പി മോഹനൻ, രവി പി കളീയ്ക്കൽ, വനിതാ സംഘം വൈസ് ചെയർപേഴ്സൺ ബിനി സതീശൻ, യൂത്ത് മൂവ്മെന്റ് കൺവീനർ ബിനുരാജ് വി എന്നിവർ പ്രസംഗിക്കും. ശാഖാ ഭാരവാഹികൾ, മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, മേഖലാ ഭാരവാഹികൾ, പോഷക സംഘടനകളുടെ യൂണിയൻ ഭാരവാഹികൾ,മേഖലാ ഭാരവാഹികൾ,യൂണിറ്റ് ഭാരവാഹികൾ എന്നിവർ നേതൃസംഗമത്തിലെ പ്രതിനിധികൾ ആയിരിക്കും. യൂണിയൻ ജോയിൻ കൺവീനർ പുഷ്പ ശശികുമാർ സ്വാഗതവും, അഡ്.കമ്മിറ്റി അംഗമായ രാജേന്ദ്രപ്രസാദ് അമൃത കൃതജ്ഞതയും പറയും.