1
നിർമ്മാണം പുരോഗമിക്കുന്ന എഴുമറ്റൂർ സാമൂഹിക ആരോഗ്യ കേന്ദ്രം.

മല്ലപ്പള്ളി : എഴുമറ്റൂർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ നിർമ്മാണ പ്രവർത്തികൾ പുരോഗമിക്കുന്നു. നബാഡ് സഹായത്തോടെ അനുവദിച്ച എട്ടുകോടിയുടെ ആദ്യഘട്ട പ്രവർത്തികളാണ് പുരോഗമിക്കുന്നത്. മൂന്ന് നിലകളിലായി നിർമ്മാണം നടക്കുന്ന കെട്ടിടത്തിന് 1754.43 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുണ്ട്. ഇതിൽ ലോബി, മൈനർ ഓപ്പറേഷൻ തീയറ്റർ, ഒബ്സർവേഷൻ മുറി, മൂന്ന് പരിശോധനാമുറി,നഴ്സുമാരുടെ മുറി, ലാബ്, സാംപിൾ ശേഖരണ ഏറിയ, സ്റ്റോർ, ടോയ്ലെറ്റുകൾ, മുലയൂട്ടുന്നതിന് പ്രത്യേക സൗകര്യം, റാംപ്, ലിഫ്റ്റ്,സമ്മേളന ഹാൾ, ഓഫീസ് മുറി എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. 2016 ൽ 25 കോടി രൂപയുടെ 8 നിലകളിലുള്ള കെട്ടിട നിർമ്മാണത്തിനായി പദ്ധതി വിഭാവനം ചെയ്തിരുന്നെങ്കിലും സ്ഥലപരിമിതി അപര്യാപ്തമല്ലാത്തതിൽ പദ്ധതി ഉപേക്ഷിക്കപ്പെട്ടിരുന്നു. തുടർന്ന് 2022 ജൂൺ 16ന് പ്രമോദ് നാരായൺ എം.എൽ.എ സ്ഥലം സന്ദർശിച്ചതോടെ ആറുവർഷങ്ങളായി ഇഴഞ്ഞുനീങ്ങിയ കെട്ടിടത്തിന്റെ നിർമ്മാണത്തിന് തുക അനുവദിച്ചത്. 2023 ആഗസ്റ്റ് 26നാണ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടത്തിയത്. തുടർന്നാണ് കെട്ടിട നിർമ്മാണ പ്രവർത്തികൾ ആരംഭിച്ചത്. ഉന്നത നിലവാരത്തിലുള്ള ആരോഗ്യ കേന്ദ്രം എന്ന പ്രദേശവാസികളുടെ എട്ടുവർഷത്തെ സ്വപ്നമാണ്ഇതോടെ സാക്ഷാത്കരിക്കുന്നത്.

ഏറെ കാത്തിരിപ്പിന് ശേഷമാണെങ്കിലും ആശുപത്രി ഉന്നത നിലവാരത്തിൽ തിരികെയെത്തുന്നത് പ്രദേശത്തെ സാധാരണ ജനങ്ങൾക്ക് വളരെ പ്രയോജനകരമാണ്.

അനിൽകുമാർ

(പ്രദേശവാസി)

........................

ആദ്യഘട്ടത്തിൽ 8 കോടി

1754.43 ചതുരശ്ര മീറ്റർ വിസ്തീർണ്ണം