ചെങ്ങന്നൂർ : ജില്ലാ ശുചിത്വമിഷൻ, ചെങ്ങന്നൂർ നഗരസഭ എന്നിവയുടെ സഹകരണത്തോടെ ചെങ്ങന്നൂർ ഗവ: വനിതാ ഐ.ടിഐ 134ാം എൻ.എസ്.എസ്. സ്ഥാപിച്ച സ്‌നേഹാരാമം പദ്ധതിക്ക് സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ അവാർഡ് ലഭിച്ചതിന്റെ അനുമോദന സമ്മേളനം നഗരസഭ ചെയർപേഴ്‌സൺ അഡ്വ: ശോഭാ വർഗീസ് ഉദ്ഘാടനം ചെയ്തു. ഗവ: വനിതാ ഐ.ടി.ഐ പ്രിൻസിപ്പൽ സജിമോൻ തോമസ് അദ്ധ്യക്ഷത വഹിച്ചു. അവാർഡിന് അർഹരായ എൻഎസ്എസ് വോളണ്ടിയേഴ്‌സ്, പ്രോഗ്രാം ഓഫീസർ കെ.എസ്. കവിത, അസി.പ്രോഗ്രാം ഓഫീസർ ടി.ബി.രാജീവ്, നിർവഹണ ഉദ്യോഗസ്ഥ നഗരസഭ സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ സി.നിഷ എന്നിവരെ ചെയർപേഴ്‌സൺ ആദരിച്ചു. വൈസ് ചെയർമാൻ കെ.ഷിബുരാജൻ മുഖ്യ പ്രഭാഷണം നടത്തി. റിജോ ജോൺ ജോർജ്, എം.എഫ്.സാംരാജ്, എം.ഐഷത്ത്. എച്ച്.ഡി.ധനേഷ്, കെ.എസ് കവിത, ടി.ബി.രാജീവ്, സി.നിഷ, എൻ.കെ.വിനോദ് കുമാർ, എന്നിവർ പ്രസംഗിച്ചു.