flag

റാന്നി : സഹകരണ ബാങ്ക് പ്രസിഡന്റുമാർക്കും സെക്രട്ടറിമാർക്കുമുള്ള പഠനക്ലാസ് ജോയിന്റ് രജിസ്ട്രാർ സാജൻ ജേക്കബ് ഉദ്ഘാടനം ചെയ്തു. സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ പി ആർ പ്രസാദ് അദ്ധ്യക്ഷനായി. തിരുവനന്തപുരം ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കോ ഓപ്പറേറ്റീവ് മാനേജ്മെന്റ് റാന്നി താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ എന്നിവയുടെ നേതൃത്വത്തിലാണ് മൂന്ന് ദിവസത്തെ ക്ലാസ് സംഘടിപ്പിച്ചത്. കഴിഞ്ഞ ദിവസം സാജിദ് എം ആനക്കുഴിയും എം.വി ശശികുമാറും ക്ലാസ് നയിച്ചു. അസിസ്റ്റന്റ് രജിസ്ട്രാർ കമറുദ്ദീൻ സ്വാഗതം പറഞ്ഞു.