12-aranmula-kalolsavam
ആറന്മു​ള ഉപജില്ലാ കലോത്സവം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി. രാജപ്പൻ ഉദ്​ഘാട​നം ചെ​യ്യുന്നു

പത്തനംതിട്ട: ആറന്മുള ഉപജില്ലാ സ്കൂൾ കലോത്സവം ഇടയാറൻമുള എ.എം.എം.എച്ച്.എസ്.എസിൽ തുടങ്ങി. ആറന്മുള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ റ്റി റ്റോജി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി.രാജപ്പൻ ഉദ്ഘാടനംചെയ്തു. കലാ മത്സരങ്ങളുടെ ഉദ്ഘാടനം ഫ്‌ളവേഴ്‌സ് ടിവി ടോപ് സിംഗർ സീസൺ ഫോറിൽ ഫസ്റ്റ് റണ്ണറപ്പായ ദേവനന്ദ രാജീവ് നിർവഹിച്ചു. . പത്തനംതിട്ട ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആർ അജയകുമാർ മുഖ്യപ്രഭാഷണവും റവ. ഡോ റ്റി.റ്റി സഖറിയ അനുഗ്രഹ പ്രഭാഷണവും നടത്തി.പന്തളം ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബി.എസ് അനീഷ് മോൻ,ആറന്മുള ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ .ദീപ എസ് നായർ,പന്തളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അശ്വതി വിനോജ്, ലാലി ജോൺ, അനില സാമുവൽ, എൽ സി മാത്യു,, കെ. കെ.കാർത്തിക് എന്നിവർ സംസാരിച്ചു. ആറന്മുള സബ് ജില്ല ഉപവിദ്യാഭ്യാസ ഓഫീസർ മല്ലിക പി.ആർ സ്വാഗതവും സ്വീകരണ കമ്മിറ്റി കൺവീനർ പി.അജിത്ത് ഏബ്രഹാം നന്ദിയും പറഞ്ഞു.