ചിറ്റാർ: ചിറ്റാർ- മണിയാർ റോഡരികിൽ മാലിന്യം പെരുകി. മണിയാർ പൊലീസ് ക്യാമ്പിന് സമീപത്ത് നിന്ന് നാലു കിലോമീറ്റർ ഉള്ളിലാണ് മാലിന്യ കൂമ്പാരം. രാത്രിയിൽ മാലിന്യം തിന്നാൻ വരുന്ന പന്നിക്കൂട്ടങ്ങൾ മൂലം ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടുന്നുണ്ട്. പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.