
പന്തളം : കുടശ്ശനാട് കിഴക്ക് തണ്ടാനുവിള ശ്രീശൈവ നാഗേശ്വര ക്ഷേത്രക്കാവിലെ അശ്വതി മഹോത്സവം ഇന്നുമുതൽ 14 വരെ നടക്കും. ഇന്ന് രാവിലെ 5.30ന് ഗണപതിഹോമം, എട്ടിന് ഭാഗവത പാരായണം, എട്ടു മുപ്പതിന് മൃത്യുഞ്ജയഹോമം, 12.30ന് അന്നദാനം, വൈകിട്ട് 6.30ന് സോപാനസംഗീതം ,7ന് ഭഗവതിസേവ , 8.30 മുതൽ നാടൻപാട്ട്, നാളെ രാവിലെ 5.30ന് ഗണപതിഹോമം ,വൈകിട്ട് നാലു മുതൽ ഭജൻസ്, ആറിന് എതിരേൽപ്പ്, എട്ടു മുപ്പതിന് നൃത്തനൃത്യങ്ങൾ, 14ന് രാവിലെ 10.30 ന് നൂറും പാലും, കലശപൂജ ,കലശാഭിഷേകം. 12.30ന് അന്നദാനം, ഏഴിന് ഭഗവതിസേവ ,7. 30 മുതൽ ഗാനമേള.