adhar

പത്തനംതിട്ട: ജില്ലയിലെ വിദ്യാലയങ്ങളിൽ നിർബന്ധിത ആധാർ ബയോമെട്രിക് ക്യാമ്പിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്ന് ജില്ലാ കളക്ടർ എസ്.പ്രേംകൃഷ്ണൻ അറിയിച്ചു. അഞ്ചു മുതൽ 15 വയസ് വരെയുള്ള നിർബന്ധിത ആധാർ ബയോമെട്രിക് അപ്‌ഡേഷൻ, ആധാറിലെ തെറ്റ് തിരുത്തൽ, പുതിയ ആധാർ എന്റോൾമെന്റ് തുടങ്ങിയവയ്ക്കുള്ള സൗകര്യങ്ങളാണ് ഒരുക്കുന്നത്. ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട 100 അക്ഷയ കേന്ദ്രങ്ങൾ മുഖേനയാണ് ക്യാമ്പ് സജ്ജമാക്കുന്നത്. ജില്ലാ ഭരണ കൂടം, സംസ്ഥാന ഐടിമിഷൻ, അക്ഷയ ജില്ലാ പ്രൊജ്ര്രക് ഓഫീസ്, വിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ക്യാമ്പ് പ്രവർത്തിക്കുക.