 
അടൂർ : എസ്.എൻ.ഡി.പി യോഗം അടൂർ യൂണിയനിലെ 379 -ാം നമ്പർ ടി കെ മാധവ വിലാസം ശാഖയിലെ വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും നടന്നു. യോഗം കൗൺസിലർ എബിൻ അമ്പാടിയിൽ അദ്ധ്യക്ഷനായിരുന്നു. സെക്രട്ടറി കെ പ്രസന്നൻ സ്വാഗതം പറഞ്ഞു. .റിട്ടേണിംഗ് ഓഫീസർ അടൂർ യൂണിയൻ ചെയർമാൻ അഡ്വ. മനോജ്‌കുമാർ ഫല പ്രഖ്യാപനം നടത്തി. ശാഖാ ഭാരവാഹികൾ : പ്രസിഡന്റ് പി .രവീന്ദ്രൻ, വൈസ് പ്രസിഡന്റ് ചന്ദ്രശേഖരൻ, സെക്രട്ടറി കെ. പ്രസന്നൻ, യൂണിയൻ കമ്മിറ്റി : ഇ വി ഹിമേഷ്, കമ്മിറ്റി അംഗങ്ങൾ: സന്തോഷ് എസ്, സന്തോഷ് ടി എസ്,വിനീത, ഹരിദാസ്, വിനയചന്ദ്രൻ, അനു എ വി