
പത്തനംതിട്ട: സന്നിധാനം, നിലക്കൽ, വടശ്ശേരിക്കര എന്നിവടങ്ങളിൽ നവംബർ 13ന് താൽക്കാലിക പൊലീസ് സ്റ്റേഷനുകളുടെ പ്രവർത്തനം ആരംഭിക്കും. 2025 ജനുവരി 20 വരെ ഇവ പ്രവർത്തിക്കും. ഇവിടങ്ങളിലേക്കു ആവശ്യമായ പൊലീസ് ഉദ്യോഗസ്ഥരെ നിയമിച്ചു കഴിഞ്ഞതായും ജില്ലാ പൊലീസ് മേധാവി പറഞ്ഞു. സുഗമമായ ദർശനം, മികച്ച ഗതാഗത നിയന്ത്രണം, ക്രമസമാധാന പരിപാലനം തുടങ്ങിയ കാര്യങ്ങളിൽ പൊലീസ് സേവനം കാര്യക്ഷമമാക്കും. 13 മുതൽ ഡിസംബർ 17 വരെയുള്ള ആദ്യഘട്ടത്തിലേക്കുള്ള പൊലീസ് ഉദ്യോഗസ്ഥരെയാണ് താൽക്കാലിക പൊലീസ് സ്റ്റേഷനുകളിലേക്ക് ഇപ്പോൾ നിയമിച്ചിരിക്കുന്നത്. മൂന്നിടങ്ങളിലെയും എസ്.എച്ച്.ഓ മാർക്ക് 13മുതൽ ഡിസംബർ2 വരെയുള്ള 20ദിവസത്തേക്കാണ് നിയമനം.