fire
ചതുപ്പിലകപ്പെട്ട യുവാവിനെ ഫയർഫോഴ്സ് എത്തി രക്ഷപെടുത്തി.

ചെങ്ങന്നൂർ: റെയിൽവെയുടെ ഒന്നാമത്തെ ഫ്ളാറ്റ്ഫോമിനു സമീപമുള്ള ചതുപ്പിൽ അകപ്പെട്ട യുവാവിനെയാണ് അഗ്നിരക്ഷാസേനായെത്തി രക്ഷപെടുത്തി. ഇന്നലെ വൈകിട്ട് 5.30നായിരുന്നു സംഭവം. പാലക്കാട് സ്വദേശിയായ യുവാവാണ് ചതുപ്പിൽ അകപ്പെട്ടത്. തിരുവനന്തപുരം ഭാഗത്ത് നിന്ന് ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയ മൂന്ന് യുവാക്കൾ പാളത്തിലൂടെ തിരുവല്ല ഭാഗത്തേക്ക് നടന്നു പോകവെ മൂവരും തമ്മിലുണ്ടായ വാക്കുതർക്കത്തെ തുടർന്ന് പാലക്കാട് സ്വദേശി മണ്ണടി കർപ്പൂരം വീട്ടിൽ സനൂപ് (28) ഇരുപതടിയിലധികം താഴ്ച്ചയുള്ള ചതുപ്പിലേക്ക് വീഴുകയായിരുന്നു. തുടർന്ന് ചെങ്ങന്നൂരിൽ നിന്നുള്ള അഗ്നിരക്ഷാസേനെയത്തി യുവാവിനെ രക്ഷപ്പെടുത്തി. മദ്യലഹരിയിലായിരുന്ന യുവാവിനെ പൊലീസിന് കൈമാറി. അസി. ഫയർ ഓഫീസർ വി.വി.ഗോപൻ ,ഫയർ ഓഫീസർമാരായ രതീഷ് ,സുബീഷ് ,അരുൺകുമാർ, രഞ്ജി, ഹോം ഗാർഡ് രാജൻ തോമസ് എന്നിവരാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.