 
സീതത്തോട്: കോട്ടമൺപാറ ലക്ഷ്മി ഭവനിൽ സഞ്ജയന്റെ വീട്ടുപറമ്പിലെ റബർ ഷീറ്റ് ഉണക്കുന്ന പുകപ്പുര കത്തി നശിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ റബർ പുകച്ച് പുറത്തേക്ക് ഇറങ്ങിയതായിരുന്നു സഞ്ജയൻ. അമിതമായി പുകയും രൂക്ഷ ഗന്ധവും ഉയർന്ന് തീ കത്തുകയായിരുന്നു. സീതത്തോട്ടിൽ നിന്ന് ഫയർഫോഴ്സ് എത്തി തീ അണച്ചു. നാല് ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
2018ലെ വെള്ളപ്പൊക്കത്തിൽ സഞ്ജയന്റെ വീട്ടു പറമ്പിൽ നിന്ന് പുകപ്പുരയും റബർ ഷീറ്റാക്കുന്ന യന്ത്രവും കാറും ഒഴുകിപ്പോയിരുന്നു. പത്ത് ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായിരുന്നു. അന്ന് ജനപ്രതിനിധികളും റവന്യു ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ച് സഹായം വാഗ്ദാനം ചെയ്തെങ്കിലും ലഭിച്ചില്ല.