
മല്ലപ്പള്ളി: തിരുമാലിട മഹാദേവ ക്ഷേത്രത്തിൽ 16 മുതൽ 22 വരെ ഭാഗവത സപ്താഹം നടക്കും. സജുശ്രീധർ കാഞ്ഞൂർ യജ്ഞാചാര്യനും, അനൂപ് ശർമ കരുവാറ്റ യജ്ഞഹോതാവുമാകും. 15 ന് 6.30 ന് ദീപാരാധന, യജ്ഞശാലയിൽ ആചാര്യവരണം, ഭദ്രദീപ പ്രകാശം, 7.15 ന് പ്രഭാഷണം. 16 മുതൽ 21 വരെ 6.30 ന് ഗണപതി ഹവനം 12ന് പ്രഭാഷണം 1ന് പ്രസാദമൂട്ട്. 16 ന് 6ന് ഭദ്രദീപപ്രതിഷ്ഠ 10ന് വരാഹാവതാരം, 17ന് 10 ന് നരസിംഹാവതാരം,18 ന് 11 ന് ശ്രീകൃഷ്ണാവതാരം, 19ന് രാവിലെ 10 ന് ഗോവിന്ദപട്ടാഭിഷേകം, 5 ന് വിദ്യാഗോപാല മന്ത്രാർച്ചന, 20 ന് 11.30ന് രുഗ്മിണി സ്വയംവരം , 1 ന് സമൂഹസദ്യ,5ന് സർവൈശ്വര്യ പൂജ. 21ന് 9.30ന് കുചേലഗതി, 22 ന് 8 ന് സ്വധാമപ്രാപ്തി, പരീക്ഷിത് മോക്ഷം , മാർക്കണ്ഡേയം, 12.30ന് അവഭ്യഥസ്നാന ഘോഷയാത്ര, 1 ന് പ്രസാദമൂട്ട്.