
അടൂർ: വിദ്യാർത്ഥികൾ മനുഷ്യ സ്നേഹത്തിന്റെയും സേവനത്തിന്റെയും സന്ദേശം ഉൾക്കൊണ്ട് ജീവിക്കണമെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. അടൂർ എൻ എസ് എസ് ഹൈയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ പ്രവർത്തനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ചിറ്റയം. എൻ.എസ്.എസ് അടൂർ താലൂക്ക് യൂണിയൻ പ്രസിഡന്റ് ഡോ.കെ. ബി.ജഗദീഷ് അദ്ധ്യക്ഷതവഹിച്ചു. പ്രിൻസിപ്പൽ രശ്മി.പി., ജില്ലാ കോ-ഓർഡിനേറ്റർ സജി വർഗീസ്, ഹരികുമാർ വി.എസ്, സുനിൽകുമാർ.ജി, അഡ്വ.രാജേഷ് ബാബു, മായാ ജി.നായർ, പി.എസ്.ശ്യാംകുമാർ, ജയശ്രീ.കെ.ആർ, ഗിരീഷ് കുമാർ എന്നിവർ പ്രസംഗിച്ചു.